ചെങ്ങന്നൂർ: തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനും വള്ളസദ്യ വഴിപാടുകളിലും ഉത്രട്ടാതി വള്ളംകളിയിലും മറ്റ് ജലോത്സവങ്ങളിലും പങ്കെടുക്കുന്നതിനും ആയി, ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് പള്ളിയോട സ്നേഹികളുടെ സാന്നിധ്യത്തിൽ, വന്മഴി പള്ളിയോടം നീരണിഞ്ഞു. നീരണിയൽ ചടങ്ങിന് മുൻപ് പള്ളിയോട പുരയിൽ വിഷ്ണു സഹസ്രനാമജപം, ഭജന, ഗണപതി ഹോമം എന്നിവ നടന്നു. ......
കൊച്ചി: കത്തോലിക്ക സഭയിലെ പ്രമുഖ സന്യസ സമൂഹവും നിരവധി മെത്രാന്മാരുള്ളതുമായ സി എം ഐ സീറോ മലബാർ സഭയിലെ മെത്രാന്മാരെന്ന തങ്ക വിഗ്രഹങ്ങൾ വീണുടഞ്ഞു കൊണ്ടിരിക്കുകയാണെന്ന ശക്തമായ വിമർശനവുമായി സിനഡി നെതിരെ രംഗത്ത്. സി എം ഐ യുടെ മുഖപത്രമായ "കർമ്മല കുസുമ " ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തിലാണ്കത്തോലിക്ക സഭയിൽ ഇപ്പോൾ നടക്കുന്ന കുർബാന തർക്കം സംബന്ധിച്ച ഗുരുതര പ്രതിസന്ധിയിൽ ബിഷപ്പുമാർ പുലർത്തുന്ന നിസംഗതയും കൃത്യവിലോഭവവും വിശ്വാസികളുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സഭാപിതാക്കന്മാരെന്ന "തങ്ക വിഗ്രഹങ്ങൾ വീണുടയുന്നു " എന്ന തലക്കെട്ടോടെ മെത്രാന്മാർക്കെതിരെ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.
വീണ്ടുവിചാരമില്ലാതെ തിരുമാനങ്ങളെടു ക്കുകയും അപക്വമായി അവ നടപ്പിലാക്കുകയും നീതി ബോധമില്ലാതെ പെരുമാറുകയും ചെയ്യുന്ന മെത്രന്മാരെ അഭിവന്ദ്യ, പിതാവ്, ശ്രേഷ്ഠ, ആദരണിയൻ എന്നൊക്കെ വിളിച്ച് ഇനിയും അഭിസംബോധന ചെയ്യുകയില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നതു തന്നെ. ......
കൊച്ചി - കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ ആഗസ്റ്റ് 22 ന് ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യും. പാലാരിവട്ടം റിനൈയിൽ നടക്കുന്ന നേതൃയോഗത്തിൽ ജില്ലാ അധ്യക്ഷന്മാർ, മേഖലാ -സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള മുതിർന്ന നേതാക്കന്മാർ പങ്കെടുക്കും.സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായുള്ള അവലോകന യോഗം ബിജെപി എറണാകുളം സിറ്റി ജില്ലാ ഓഫീസിൽ നടന്നു. അവലോകന യോഗം ബിജെപി സംസ്ഥാന ജന. ......
15-അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടീമിലിടം പിടിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവാണ് നായകൻ.......
ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നെഹ്റു രാജ്യത്തെ രണ്ടുവട്ടം വിഭജിച്ചു എന്നായിരുന്നു എൻഡിഎയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദിയുടെ വിമർശനം. ......
കൊച്ചി: കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമത്തിൽനിന്ന് ആഗോള സാങ്കേതിക മുന്നണിയിലെത്തിയ വ്യക്തിയുടെ പ്രചോദനമേറിയ യാത്ര, സാൻജോ ടോം ജോസ് എന്ന നാട്ടുകാരൻ ലോകത്തിലെ ആദ്യ അമേരിക്കൻ പാറ്റൻ്റ് എഐ പ്രോക്ടറിങ് ഏജന്റിനുള്ള പാറ്റൻ്റ് സ്വന്തമാക്കിയതായി ചരിത്രമെഴുതി.സാൻജോ തന്റെ വിദ്യാർത്ഥി ജീവിതം കോതമംഗലം വിമലഗിരി സ്കൂളിൽ ആരംഭിച്ചു, അവിടെ സാങ്കേതിക വിദ്യയോടുള്ള ആകർഷണവും പ്രശ്നപരിഹാര കഴിവും വളർന്നു. പിന്നീട് കേരളത്തിൽനിന്ന് അദ്ദേഹം ആഗോള സാങ്കേതികവേദിയിലെ ഏറ്റവും നവീനമായ അസ്സസ്മെന്റ് ടെക്നോളജി കമ്പനികളിൽ ഒന്നായ ടാൽവ്യൂ സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ......
ന്യൂഡൽഹി: ഓൺലൈൻ ബെറ്റിംഗ് ആപ്പുകൾക്ക് നിരോധനമേർപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.......
● ഈ ഓണക്കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും മാര്‍ക്കറ്റില്‍ നടത്തിയ കാര്യക്ഷമമായ ഇടപെടല്‍ ഫലം കാണുന്നുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. ജൂലൈ 31 ലെ എന്റെ തിരുവനന്തപുരത്തെ പത്രസമ്മേളനത്തില്‍ വിശദീകരിച്ച പോലെ, ഓണക്കാലത്തെ വരവേല്‍ക്കാൻ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്. വിപണി ഇടപെടലുകളിലൂടെ ഓണത്തിന് മുമ്പ് തന്നെ വെളിച്ചെണ്ണയും അരിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കാനായി.
● സപ്ലൈകോയെ ജനങ്ങള്‍ ഏറ്റെടുക്കുന്നു
കഴിഞ്ഞ ഒരു മാസത്തെ സപ്ലൈകോയുടെ വിറ്റു വരവില്‍, പൊതുജനങ്ങള്‍ സപ്ലൈകോയില്‍ അര്‍പ്പിക്കുന്ന വിശ്വാസം പ്രകടമാണ്. ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. ......
സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ചു പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി. ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ആദ്യ വില്പന നിർവഹിച്ചു. ......
ചികിത്സായ്ക്കായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു എന്ന് റിപ്പോർട്ട്. താരം പൂർണആരോഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......